*ആരവങ്ങളും, ഓർമകളും

  • ആരവങ്ങൾ, കുപ്പിവളകളും,മാലകളും,പാവകളും, നിറച്ചർത് തൂകുന്ന ബലൂണുകളും നിറഞ്ഞ വഴിയോരങ്ങൾ.ദൈവങ്ങൾ മണ്ണിലേക്കിറങ്ങി,സായഹ്നങ്ങൾ ദൈവികമാകുന്ന ദിനങ്ങൾ. കലയാണ്, ആചാരത്തിന്റെ ഭാഗമായ ഒന്ന് അതുമല്ലെങ്കിൽ ആചാരങ്ങൾ കലയുടെ ഭാഗമാകുന്ന തെയ്യത്തിന്റെയും,തിറയാട്ടത്തിന്റെ ദിനങ്ങൾ. മേളം,ചെണ്ടയുടെ ഭാവമാറ്റങ്ങളും,താളവും ചേർന്ന്, കണ്ടും കേട്ടും നിൽക്കുന്ന കാഴ്ചകാരിൽ ഉന്മാദം നിറക്കുന്ന ഒരു ശരത്കാലം. മുഖത്ത് ഒരുപോലെ ചുവപ്പും കറുപ്പും വിവിധ വർണങ്ങൾ ചാലിച്ച് ഒരാണ്ടിന്റെ സുഖ-ദുഃക്കങ്ങൾ ആടി തീർക്കുന്ന ആട്ടക്കാർ. വരുന്ന ദിനങ്ങൾ സുകൃതം നിറയുന്നതാവാൻ കാത്തിരിക്കുന്ന ഗ്രാമത്തിന്റെ ജനത. സൈക്കിളിൽ എത്തിക്കുന്ന പാൽ ഐസും, ഉപ്പിലിട്ട പൈനാപ്പിളിന്റെ കഷ്ണങ്ങളും,പൊരിയും, അന്നദാനത്തിന്റെ ഭാഗമാകുന്ന ചൂടുചോറും,സാമ്പാറും,വടുകപുളി അച്ചാറും തരുന്ന സ്വാദ്. ആരവങ്ങൾ അടങ്ങുമ്പോൾ,പൊട്ടിയ ബലൂണുകളും, വളകളും, കെട്ടടങ്ങിയ പൊടിയും ആ പൂരപറമ്പിൽ തനിച്ചാകും. അമ്പലത്തിനുള്ളിൽ ശിലയായി കൂടിയിരിക്കുന്ന ദൈവങ്ങളും.. മനുഷ്യൻ തന്റെ ലോകത്തേക്ക് മടങ്ങും,തിരക്കുകളിലേക്ക്... ദൈവം തനിച്ചാകും…….! #ആഭേരി#

മൃഗം

മൃഗമായിരുന്നു..മൃതമാക്കാൻ
പിറന്നുവീണ മൃഗം…

മേനിതിളക്കവും ഉടലളവുകളും
കണ്ണിനാൽ ഉഴിഞ്ഞ്
ഇരത്തേടിയ മൃഗം

വിരസതയെ കൊല്ലുവാൻ,
പ്രണയത്തെ കശക്കിയെറിഞ്ഞ
കണ്ണിൽ കാമം നിറച്ച
കൈകളിൽ അഗ്നിയും, ആസിഡും
കൈമുതലാക്കിയ മൃഗം

മനുഷ്യനെ നോക്കി നര-
ഭോജി കടുവ ,കുഞ്ഞിനോട് മൊഴിഞ്ഞു
കുഞ്ഞുകണ്ണിൽ പേടി
അമ്മമാറിൽ ചേർന്നു

അനിൽ

ഒരു വസന്തകാലം പെയിതൊഴിഞ്ഞ നിമിഷം..

ഇന്നത്തെ എഴുത്ത് ഒരു തിരിഞ്ഞുനോട്ടമാണ്. ഒരിക്കൽ അഴിഞ്ഞുപോയ ശരീരത്തിലെ ബാല്യമെന്ന പേരിട്ട ഒരു ആവരണത്തിലേക്ക്.

ആദ്യം മനസിലേക്ക് എത്തുന്ന മുഖം അമ്മയുടേതാണ്, ഒരു ചെറിയ പാളയിലിരുത്തി നനുത്ത ചൂടുവെള്ളമൊഴിച് കുളിപ്പിച്ചിരുന്ന,പഴയ കുട്ടികൂറ പൗഡറിട്ട മകനെ സുന്ദരനാക്കിയ ‘അമ്മ. അച്ഛൻ ഒരു ഭീകര കഥാപാത്രമായിരുന്നില്ല പകരം വൈകുന്നേരങ്ങളിൽ പണിയെടുത്ത് മുഷിഞ്ഞ വസ്ത്രവുമായി വന്നുകയറുമ്പോഴും മകനുള്ള കടലമിട്ടായി എന്നും കൈകളിൽ ഒളിപ്പിച്ചിരുന്നു. വളർന്ന് തോളൊപ്പം ആയശേഷം തോളിൽ കൈയിട്ട് കഥപറഞ്ഞ വ്യക്തിത്വം.
സ്കൂളിന്റെ പടികയറി തുടങ്ങിയപ്പോൾ കൂട്ടിനുവന്നത്, സച്ചിൻ,സാബു, ബാബു,അരുൺ,മുത്ത്, ആര്യ,അനീഷ്,ക്രിസ്റ്റി അങ്ങനെ പറഞ്ഞാൽ തീരാത്ത എണ്ണം പറഞ്ഞവരാണ്. യുപി സ്കൂളിലേക്ക് കയറിച്ചെല്ലുമ്പോൾ കൈപിടിക്കാൻ കൂട്ടിന് സുരേഷ് ആയിരുന്നു, ഒരു ഹരിജൻ വിഭാഗക്കാരൻ(ഇന്നാണ് ഇതൊക്കെ മത്തിൽകെട്ടായി മാറിയത്). വൈകുന്നേരങ്ങളിൽ ക്ലാസ്സ്‌കഴിഞ് നാലു കിലോമീറ്റർ നടന്ന് വീട്ടിലേക്ക് പോരുമ്പോൾ അവൻ വാങ്ങിത്തന്ന കമറിന്റെയും,ബുമറിന്റെയും അതുപോലെ പഞ്ഞിമിട്ടായിയുടെയും രുചി ഇന്നും നാവിലുണ്ട്.വെള്ളിയാഴ്ചകളിൽ പള്ളിയിലേക്ക് പോകുന്ന അന്ഷിഫിന്റെയും,അന്തത്തിന്റെയും,റാഷിയുടെയും കൂടെ ചേർന്ന് ആദർശ് ഹോട്ടലിലെ പൊറോട്ടയും സാലനയും അതു കൊലമസ്സാണ്…
ഇതൊക്കെ ഒരുവേള പെയിതുപോയമഴകാലത്തിന്റെ ഓർമകളാണ്. ഒരിക്കലും മാഞ്ഞുപോകാത്ത ഒന്ന്.ഇവയെ ഓർത്തെടുക്കാൻ ഇന്നെനിക്ക് നിന്റെ കൈകൾ കൂടെയുണ്ട് Susmitha.
അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ ആൽബിനും ഈ ഓർമയുടെ ഭാഗമാണ്….

ആഭേരി#

I Teach religiousness not religion :OSHO

Acharya Rajaneesh, famous Indian Godman and the founder of mystic. Always he had created controversial elements with his religious ideologies. The book named “I teach religiousness not religion” published in 1988, it dealt the controversial thought about religion. According to Osho the religion the concept is one of the lifeless and deadly one. He was saying that when an individual can find themselves that’s called real love towards the concept God. The people who are preaching the religion, they are trying to enslave the weakness of human being. Through this book he was answering such fundamental questions like : Does man need religion? Is the devil needed to exist God? What is real prayer? What is the relationship between morality and religion ? Why are all religions against sex?. This book is a challange for all who consider themselves followers of an orthodox religion.